ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ. പ്രത്യേകതകൾ മാസപ്പിറവി അഥവാ ചന്ദ്രപ്പിറവിയെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിർണ്ണയിക്കുന്നത് റമദാൻ മാസത്തിലെ പ്രാർഥനകൾക്കും ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങൾക്കും കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ മുസ്ലിംങ്ങൾ എല്ലാ സൽകമ്മങ്ങളും അധികരിപ്പിക്കുന്നു. പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്മ (ദൈവകൃപ), മഗ്ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. ഇതിനു പ്രാമാണികമായി തെളിവില്ല. എല്ലാ ദിവസവും ദൈവകൃപ, പാപമോചനം, നരക വിമുക്തി ഉണ്ടെന്നതിനാണ് കൂടുതൽ പ്രാബല്യം. അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത ഖുർആനിൽ “ ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്. ) ” —ഖുർആൻ (മലയാളവിവിർത്തനം), 2:185 “ -തീർച്ചയായും നാം ഈ ഖുർആനിനെ വിധി നിർണായക രാവിൽ അവതരിപ്പിച്ചു. വിധി നിർണായക രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധി നിർണായക രാവ് ആയിരം മാസത്തെക്കാൾ മഹത്തരമാണ്. ആ രാവിൽ മലക്കുകളും ജിബ്രീലും 2 ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും. ” —ഖുർആൻ (മലയാളവിവിർത്തനം), 97:1-5 വ്രതാനുഷ്ഠാനം പ്രധാന ലേഖനം: സൗമ് ഈ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്റെ താല്പര്യത്തിൽ പെട്ടതാണ്. നോമ്പുതുറ പ്രധാന ലേഖനം: ഇഫ്താർ റമദാനിൽ മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും പുണ്യകരമായ കാര്യമാണ്. മഗ്രിബ് ബാങ്കോടെയാണ് ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്. ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ. ലൈലത്തുൽ ഖദ്ർ പ്രധാന ലേഖനം: ലൈലത്തുൽ ഖദ്ർ ഇസ്ലാമികവിശ്വാസപ്രകാരം, ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ് ലൈലത്തുൽ ഖദ്ർ (അറബി: لیلة القدر) അഥവാ നിർണ്ണയത്തിന്റെ രാത്രി. റമളാൻ മാസത്തിലാണിത്. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു. തറാവീഹ് നമസ്കാരം പ്രധാന ലേഖനം: തറാവീഹ് റമദാൻ മാസത്തിലും അല്ലാത്തപ്പോഴും രാത്രികളിൽ ഇശാ നിസ്ക്കാരാനന്തരം മുസ്ലിങ്ങൾ നടത്തിവരുന്ന ഒരു സുന്നത്ത് (നബിചര്യ) പ്രാർഥനയാണ് തറാവീഹ് (അറബി:تراويح).റമദാനിൽ ഇത് സംഘമായാണ് നിർവ്വഹിക്കുന്നത്. ദീർഘമായി ഖുർആൻ പാരായണം ചെയ്താണ് ഈ നമസ്കാരം നിർവ്വഹിക്കാറുള്ളത്. രണ്ട് റകഅത്തുകൾ കഴിഞ്ഞ് അല്പം വിശ്രമമെടുക്കുന്നതിനാലാണ് തറാവീഹ് അഥവാ വിശ്രമ നമസ്കാരം എന്ന് പേരുവന്നത്. മൂന്ന് റകഅത്ത് വിത്റ് ചേർത്തുകൊണ്ട് മുസ്ലിം പള്ളികളിൽ പതിനൊന്ന് റകഅത്തായും 23 റകഅത്തായും നമസ്കരിച്ച് വരുന്നു. ആയിശ(റ) യോട് ചോദിച്ചു "റമദാനിലെ അല്ലാഹുവിൻറെ റസൂൽ(സ)യുടെ നമസ്കാരം എങ്ങനെ ആയിരുന്നു? അവർ പറഞ്ഞു . റമദാനിലും അല്ലാത്തവയിലും അല്ലാഹുവിൻറെ റസൂൽ(സ) 11 റക്അത്തിൽ അധികരിപ്പിചിട്ടേയില്ല. (ബുഖാരി 1147 മുസ്ലിം 125,735) (ബുഖാരി 1123 മുസ്ലിം 736) (ബുഖാരി 1139) (ബുഖാരി 1140 മുസ്ലിം 738 ) ഉബയ്യിബ്നു കഅബിനോടും തമീമുദ്ദാരിയോടും ജനങ്ങൾക് ഇമാമായി 11 റക്അത്ത് നമസ്കരിക്കുവാൻ ഉമർ(റ) കൽപിച്ചു.(മുവത്വ- ഹദീസ് 251). ഉമർ (റ) കാലത്ത് തറാവീഹ് 20 നമസ്കരിച്ചതായും പ്രമാണങ്ങളുണ്ട്. ദീർഘസമയം നിന്ന് നമസ്കരിക്കുന്നത് ലഘൂകരിക്കുവാനായിരിക്കാം ഇങ്ങനെ മാറ്റം വരുത്തിയത്. സുന്നത്തായ കർമ്മമെന്ന നിലക്ക് എണ്ണത്തിൽ കണിശത ആവശ്യമില്ലെന്ന് പണ്ഡിതന്മാർ നിരീക്ഷിക്കുന്നു.[1] ഫിത്ർ സകാത്ത് പ്രധാന ലേഖനം: സകാത്ത് റമദാൻ നോമ്പ് അവസാനിക്കുന്നതോടെ നിർബന്ധമായിത്തീരുന്ന ധാനധർമ്മമാണ് ഫിത്ർ സകാത്ത്. പെരുന്നാൾ ദിനത്തിലാരും പട്ടിണി കിടക്കരുതെന്നും അന്നെ ദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിക്കണമെന്നുമാണ് ഫിത്ർ സകാത്തിന്റെ താല്പര്യം. അതിനായി പെരുന്നാൾ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാറ്റിവെച്ച് ബാക്കിയുള്ളതിൽ നിന്ന് നിർബന്ധമായും ഇത് നിർവ്വഹിക്കണം. നോമ്പിലെ വീഴ്ചകൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ് ഈ സകാത്ത്. പെരുന്നാളിന് മുമ്പായി ഇത് വീടുകളിലെത്തിയിരിക്കണം. ഉംറ പ്രധാന ലേഖനം: ഉംറ മുസ്ലികൾക്ക് ഹജ്ജ് പോലെ തന്നെ ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ള കാര്യമാണ് മക്കയിൽ ചെന്ന് ഉംറ (Arabic: عمرة) അനുഷ്ഠിക്കൽ. ഇത് റമദാനിൽ നിർവ്വഹിക്കുന്നത് പ്രത്യേകം പുണ്യമുള്ള ആരാധനാ കർമ്മമാണ്. ഈദ് അൽഫിതർ പ്രധാന ലേഖനം: ഈദ് അൽഫിതർ ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മുസ്ലീംകൾ ആഘോഷിക്കുന്ന ആഘോഷമാണ് ഈദുൽ ഫിത്ർ.റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കോണ്ടാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കപ്പെടുന്നത് . ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്ർ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം. അതിനാൽ റമദാൻ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂർത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുൽ ഫിത്ർ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാൻ കഴിഞ്ഞു വരുന്ന മാസമായ ശവ്വാൽ ഒന്നിനായിരിക്കും. പ്രസ്തുത ദിനം നോമ്പെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. |
About us|Jobs|Help|Disclaimer|Advertising services|Contact us|Sign in|Website map|Search|
GMT+8, 2015-9-11 20:14 , Processed in 0.152001 second(s), 16 queries .